നിപ വൈറസ് കാലത്തിന്റെ അതിജീവന കഥ പറയുന്ന ആഷിഖ് അബു ചിത്രം 'വൈറസി'ന്റെ പ്രമോഷണല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ഇറ്ങ്ങിയതും പ്രേക്ഷക ഹൃദയം കവര്‍ന്ന് കഴിഞ്ഞു ഈ ഗാനം. നിലവില്‍ വൈറലായി വൈറസിന്റെ പ്രമോഷന്‍ വീഡിയോ ഗാനം. സുഷിന്‍ ശ്യാം ആണ് 'സ്‌പ്രെഡ് ലവ്' എന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ഷെല്‍ട്ടണ്‍ പിനെയ്‌റോയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ്. യൂട്യൂബ് റിലീസിന് പകരം ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
വന്‍ താരനിരയോടെ ഒരുക്കിയിരിക്കുന്ന വൈറസ് ജൂണ്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. നിപയെ കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയ കാലം മുതലേ ഇത്തരത്തില്‍ ഒരു ചിത്രത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon