വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി ഇന്ന് ആറ് ഇടങ്ങളിൽ റോഡ് ഷോ നടത്തും. കൽപറ്റ റസ്റ്റ്ഹൗസിൽ താമസിക്കുന്ന രാഹുൽ രാവിലെ എട്ടരയ്ക്ക് കലക്ട്രേറ്റിലെ എം പി ഫെസിലിറ്റേഷൻ സെന്ററിൽ എത്തും. ശേഷം പത്ത് മണിയോടെയാണ് റോഡ് ഷോ ആരംഭിക്കുക.
പത്ത് മണിയോടെ കൽപറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉള്ളതിനാൽ അതീവ്ര സുരക്ഷാവലയത്തിലാകും യാത്ര.
രാഹുലിന്റെ ഇന്നലത്തെ റോഡ് ഷോയിൽ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon