കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം അന്തിമ ഘട്ടത്തില്‍. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കുന്നതോടെ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാകും. ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയെയാണ് ഇന്ന് വിസ്തരിക്കുക. പ്രോസിക്യൂഷന്റെ ഏറ്റവും നിര്‍ണായക സാക്ഷിയാണ് ഇദ്ദേഹം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
കഴിഞ്ഞ ഏപ്രില്‍ 24നാണ് പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം ആരംഭിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് 176 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 122 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. 63 പേരെ ഒഴിവാക്കി. 4 സാക്ഷികള്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ദുരഭിമാനത്തിന്റെ പേരിലാണ് കെവിൻ വിവാഹം ചെയ്‌ത നീനുവിന്റെ സഹോദരനും മറ്റു പ്രതികളും ചേർന്ന് കെവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon