മലപ്പുറം : മൂന്നുവർഷം മുൻപ് മൂന്നായി പിളർന്ന ദേശീയ സ്കൂൾ കായിക മേള വീണ്ടും ഒന്നാകുന്നു. ഈ വർഷത്തെ ദേശീയ സ്കൂൾ മീറ്റുകളുടെ ആതിഥേയത്വം ഏറ്റെടുത്ത പഞ്ചാബാണ് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മൽസരം ഒരുമിച്ചു നടത്താൻ സന്നദ്ധത അറിയിച്ചത്. ഇതിനു ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷന്റെ അനുമതിയും ലഭിച്ചു. നവംബറിൽ നടക്കുന്ന ചാംപ്യൻഷിപ്പിന് പഞ്ചാബിലെ ലുധിയാനയിലോ ബത്തിൻഡയിലോ വേദിയൊരുക്കും.സംഘാടനത്തിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 2016ൽ ആണ് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ദേശീയ സ്കൂൾ മീറ്റ് മൂന്നായി വെട്ടിമുറിച്ചത്. ദേശീയ സ്കൂൾ മീറ്റുകളിൽ അജയ്യരായി മുന്നേറിയ കേരളത്തിന്റെ കുതിപ്പിനു കടിഞ്ഞാണിടാനാണ് മീറ്റുകൾ വിഭജിച്ചതെന്ന ആക്ഷേപം ഉയർന്നിരുന്നു. ചാംപ്യൻഷിപ് വീണ്ടും ഒന്നിച്ചു നടത്തുമ്പോൾ നേട്ടം കേരളത്തിനാണ്. സ്കൂൾ അത്‍ലറ്റിക്സിലെ ഓവറോൾ കിരീടം തിരിച്ചുപിടിക്കാനാകും. പഞ്ചാബിനു പുറമേ കേരളവും തെലങ്കാനയും ഡൽഹിയും ഇത്തവണത്തെ സ്കൂൾ മീറ്റിനു വേദിയൊരുക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon