ശ്രീനഗർ : കശ്മീരിലെ അനന്ത്നാഗിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരർ കൂടി പ്രദേശത്ത് ഒളിച്ചിരുപ്പുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.ഇന്നലെ അനന്ത്നാഗിലെ അക്കാബലിൽ ഭീകരർക്കായി നടത്തിയ തിരച്ചിലിനിടെ വെടിയേറ്റ് ഒരു മേജർ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുൽവാമയിൽ സൈനിക വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. 44 രാഷ്ട്രീയ റൈഫിൾസിന്റെ പട്രോളിങ് വാഹനത്തിനു നേരേയാണ് പുൽവാമയിലെ അരിഹാലിൽ ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. പുൽവാമയിൽ സിആർപിഎഫ് അംഗങ്ങളുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ കഴിഞ്ഞ ഫെബ്രുവരി 14നു ഭീകരാക്രമണം ഉണ്ടായിരുന്നു. 40 സിആർപിഎഫുകാരായിരുന്നു അക്രമത്തിൽ അന്നേദിവസം കൊല്ലപ്പെട്ടത്.
http://bit.ly/2wVDrVvകശ്മീർ അശാന്തം : ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ , ഒരു സൈനികന് വീരമൃത്യു, രണ്ടു ഭീകരരെ വധിച്ചു
Previous article
ദേശീയ സ്കൂൾ കായികമേള പഞ്ചാബിൽ നടക്കും
This post have 0 komentar
EmoticonEmoticon