ads

banner

Monday, 22 April 2019

author photo

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേസെടുത്തു. അഴിമതി നിരോധന നിയമം, കൈക്കൂലി ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എം കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. 

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും ലഭിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു എം.കെ രാഘവന്‍ നല്‍കിയ പരാതി. ‌

എന്നാല്‍ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശ പ്രകാരം ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. നടക്കാവ് പൊലീസാണ് കേസന്വേഷിക്കുക.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement