ads

banner

Friday, 21 June 2019

author photo

ന്യൂഡൽഹി :  ഇന്ത്യ – യുഎസ് വ്യാപാര തർക്കം യുഎസിൽ ജോലിക്കു വീസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ കമ്പനികൾ ഡേറ്റ അതതു   രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു നിർബന്ധിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എച്ച്–1ബി ജോലി വീസ നിയന്ത്രിക്കുമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചു. ഇതോടെ യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിന്നുള്ള പ്രഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാൻ കടുത്ത നിയന്ത്രണം വരും. വ്യാപാര തർക്കം ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള ഈ നീക്കം സമ്മർദതന്ത്രമായി കരുതപ്പെടുന്നു. ഐടി പ്രഫഷനലുകളെയാണ് ഇതു കാര്യമായി ബാധിക്കുക. 

വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പദവി യുഎസ് ഈയിടെ എടുത്തുകളഞ്ഞിരുന്നു. യുഎസിൽ നിന്നുള്ള 29 ഉൽപന്നങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ ഞായർ മുതൽ അധിക തീരുവ ചുമത്തി തിരിച്ചടിച്ചു. യുഎസ് ഒരു വർഷം നൽകുന്ന എച്ച്–1ബി വീസയിൽ ഇന്ത്യക്കാർക്കുള്ളത് 10 – 15 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വർഷം നൽകുന്ന 85,000 എച്ച്–1ബി വീസയിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement