മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം വേണമെന്ന ശിവസേനയുടെ ആവശ്യം തള്ളി ബിജെപി. അമിത് ഷാ ഇത്തരത്തില്‍ ഒരു ഉറപ്പും ശിവസേനയ്ക്ക് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. അതേസമയം കടുംപിടിത്തം തുടര്‍ന്നാല്‍ ശിവസേനയെ പിളര്‍ത്തുമെന്ന പരോക്ഷസൂചനയുമായി മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ സഞ്ജയ് കാക്ഡെ രംഗത്തുവന്നു. ശിവസേനയുടെ 45 എംഎല്‍എമാര്‍ ബിജെപിയോട് അടുപ്പം പുലര്‍ത്തുന്നവരാണെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കാക്ഡെ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ രൂപീകരണനീക്കം കടുത്ത പ്രതിസന്ധിയിലായി.
https://ift.tt/2wVDrVvമുഖ്യമന്ത്രിപദം വേണമെന്ന് ശിവസേന; ആവശ്യം തള്ളി ബിജെപി
Previous article
കൂടത്തായി കൊലപാതകം; ജോളി വീണ്ടും പൊലീസ് കസ്റ്റഡിയിൽ
This post have 0 komentar
EmoticonEmoticon