ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വർമ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ.ഗിരീസായ ആണ് സംവിധാനം. തമിഴകത്തെ മുൻനിര സംവിധായകനായ ബാലയെ ഈ പ്രോജക്ടിൽ നിന്നും നീക്കിയാണ് ചിത്രം ഗിരീസായയെ ഏൽപിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രത്തെ കുറിച്ചുള്ള അതൃപ്തി ബാലയെ അറിയിക്കുന്നതും പിന്നീട് അദ്ദേഹം സ്വയം പിന്മാറുന്നതും. മികച്ച പ്രതികരണമാണ് പുതിയ ടീസറിന് ലഭിക്കുന്നത് . ആദ്യത്തേക്കാള്‍ ഏറെ മികച്ച ടീസര്‍ ആണ് ആദിത്യര്‍ വര്‍മയുടേതെന്നും അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുവെന്നും ആരാധകർ പറയുന്നു. ധ്രുവിന്റെ പ്രകടനവും ഗംഭീരമായെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon