ന്യൂഡൽഹി : വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകി. ഡൽഹിയിലെ വികാസ്പുരിയിലാണ് സംഭവം. മൂന്നു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് എത്തിച്ചത്.മുഖം കാണുന്നില്ല, അതിനാൽ ഹെൽമെറ്റ് ഊരാന്‍ ആവശ്യപ്പെട്ട് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ബന്ധം അവസാനിപ്പിക്കാൻ യുവാവ് യുവതിയെ നിർബന്ധിച്ചിരുന്നു.ജൂൺ 11 നാണ് സംഭവം നടന്നത്. കമിതാക്കൾ ആക്രമിക്കപ്പെട്ടു എന്ന് തങ്ങൾക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിൻറെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായ പൊള്ളലേറ്റിരുന്നു. യുവതിയുടെ കയ്യിലും നിസാരമായ പൊള്ളലേറ്റിലിരുന്നു.ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ തങ്ങളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ഇവർ ആദ്യം പൊലീസിന് മൊഴി നൽകിയത്. തന്റെ ഹെൽമെറ്റ് എടുത്തുമാറ്റാൻ കാമുകി ആവശ്യപ്പെട്ടു എന്ന യുവാവിന്റെ മൊഴിയാണ് നിർണായകമായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.
http://bit.ly/2wVDrVvHomeUnlabelledരാജ്യത്ത് വീണ്ടും ആസിഡ് ആക്രമണം : വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു
This post have 0 komentar
EmoticonEmoticon