200 കോടി ക്ലബ്ബിലെ മലയാളത്തിന്റെ യാഗാശ്വം രണ്ടാം അശ്വമേധത്തിനായി ഒരുങ്ങുന്നു . മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെ ഉണ്ടായേക്കും. നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മോഹൻലാൽ തന്നെയാണ് രണ്ടാം ഭാഗത്തെ സംബന്ധിക്കുന്ന ഏറ്റവും വിശ്വാസകരമായ സൂചന ഇപ്പോൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ‘എൽ, ദ് ഫിനാലെ’ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക് ’ എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് .
ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങൾ മനസ്സിലുണ്ട്. അതിൽ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. .ലൂസിഫര്‍ 2 യാഥാർഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’
രണ്ടാം ഭാഗം യാഥാർഥ്യമാവുകയാണെങ്കില്‍ അബ്രാം ഖുറേഷിക്കൊപ്പം തുല്യ പ്രാധാന്യമുളള റോളില്‍ സയിദ് മസൂദ് എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങൾ ഏറുമ്പോൾ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
This post have 0 komentar
EmoticonEmoticon