പാലക്കാട്: ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കു വന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. നല്ലേപ്പിള്ളിയില്‍ വച്ച് ബസ് പാടത്തേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ആയിരുന്നു അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.
ബസ്സിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon