തിരുവനന്തപുരം: നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയേക്കും. പാർട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ഇതു സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും.
ബിജെപിക്കും മോദിയുടെ നിലപാടുകൾക്കുമെതിരെ കോൺഗ്രസ് വിമർശനം ഉന്നയിക്കുന്ന ഘട്ടത്തിൽ തന്നെയാണ് അബ്‌ദുള്ളക്കുട്ടി മോദിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്‍റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ മോദി സ്‌തുതിക്കെതിരെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നിരുന്നു. കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്‍റെ മര്യാദ കാണിക്കുന്നില്ലെന്നും കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.
This post have 0 komentar
EmoticonEmoticon