മലപ്പുറം: പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. മലപ്പുറം കിളിനക്കോടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കൂടാതെ, വേങ്ങര കിളിനക്കോട് സ്വദേശികളായ ഷംസുദ്ദീന്‍, സുഹൃത്തുക്കളായ സാദിഖ് അലി, അബ്ദുള്‍ ഗഫൂര്‍, ഹൈദര്‍ അലി, ലുക്മാന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മാത്രമല്ല, യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റാണ് ഷംസുദ്ദീന്‍. പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന മെസേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഇവരാണ്.
എന്നാല്‍, നിലവില്‍ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.കിളിനക്കോട് സുഹൃത്തിന്റെ വിവാഹ ചടങ്ങിനെത്തിയ തിരൂരങ്ങാടി സ്വദേശികളായ പെണ്‍കുട്ടികള്‍ ചടങ്ങിനിടയില്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുത്തത് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഒരു സംഘം ചോദ്യം ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോയും നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
HomeUnlabelledമലപ്പുറത്ത് പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസ്;കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന
This post have 0 komentar
EmoticonEmoticon