ads

banner

Friday, 5 July 2019

author photo

ന്യൂഡൽഹി : രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സഭയിൽ ബജറ്റ് അവതരിക്കുമ്പോഴാണു ധനമന്ത്രി പുതിയ ലക്ഷ്യം പ്രഖ്യാപിച്ചത്. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ചാണു നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. ജനങ്ങൾ പ്രതീക്ഷിക്കുന്നതു പുരോഗതിയും സുരക്ഷയുമാണ്. ശക്തമായ രാജ്യത്തിന് ശക്തനായ പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കും. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇന്ത്യ എയർക്രാഫ്റ്റ് ഫിനാൻസിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന സൂചനയും മന്ത്രി നൽകി.

ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമാണ്. സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യതയെന്നാണു നിരീക്ഷണം. കാർഷിക, തൊഴിൽ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങൾ ഉണ്ടാവുമെന്നും പ്രതീക്ഷയുണ്ട്. നികുതിഘടനയിൽ മാറ്റങ്ങളുണ്ടായേക്കുമെന്നും സൂചന. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് നിർദേശവും ബജറ്റിലുണ്ട്.

  •  ദേശീയ വിദ്യാഭ്യാസ നയം വരും. ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോൽസാഹിപ്പിക്കാൻ നാഷനൽ റിസർ‌ച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും.
  • എല്ലാ ഗ്രാമങ്ങളിലും ഇന്റർനെറ്റ് സൗകര്യം
  • എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കും– ജൽശക്തി അഭിയാൻ
  •  ഗ്രാമീണ മേഖലയിൽ 1.95 കോടി വീടുകൾ നിർമിക്കും
  • 2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിക്കും
  • ഭവന മേഖലയിൽ വാടക ഭവന പദ്ധതിക്കു നിർദേശം
  • ഗ്രാമീണ മേഖലയിൽ 2022നകം എല്ലാവർക്കും വൈദ്യുതിയും പാചകവാതകവും എത്തിക്കാൻ നിർദേശം
  • 2030നകം റെയിൽവേയിൽ 50 ലക്ഷം കോടി നിക്ഷേപം
  • 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി
https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement