ads

banner

Friday, 5 July 2019

author photo

ന്യൂഡൽഹി : രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങി.രാജ്യത്തിന്റെ സമ്പദ് ഘടന ശക്തമായെന്നു ധനമന്ത്രി പറഞ്ഞു. പത്തു വികസനലക്ഷ്യങ്ങള്‍ ധനമന്ത്രി മുന്നോട്ടുവച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ മൂന്നു ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും നിർമല സീതാരാമൻ പങ്കുവച്ചു. ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. ‘ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്നു ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്നു ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തുകയെന്നതാണു സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ബജറ്റിനു മുന്നോടിയായി ഇന്ത്യന്‍ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 40,000 പോയിന്റിനു മുകളിലെത്തി. നിഫ്റ്റി 12,000 പോയിന്റിന് അടുത്താണു വ്യാപാരം ആരംഭിച്ചത്. ജൂണ്‍ 11-നു ശേഷം സെന്‍സെക്‌സ് 40,000 കടക്കുന്നത് ആദ്യമായാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement