ന്യൂഡൽഹി : വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര്‍ കോടതി, ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാനും ഉത്തരവിട്ടു.
നേരത്തെയും നീരവ് മോദി സമര്‍പ്പിച്ച ജാമ്യ ഹരജികളെല്ലാം കോടതി തള്ളുകയായിരുന്നു. ഇന്ത്യയിലെ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാർച്ച് 19നാണ് സ്കോട്‍ലന്‍ഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി വിസ്തരിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon