ads

banner

Sunday, 14 July 2019

author photo

അബുദാബി : ദുബായിൽ നിന്ന് കൊൽക്കത്ത, ഇൻഡോർ സെക്ടറുകളിലേക്കുള്ള എയർ ഇന്ത്യയുടെ പുതിയ സർവീസ് നാളെ ആരംഭിക്കും. ദുബായിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലർച്ചെ 2.15ന് കൊൽക്കത്തയിലെത്തും. ഇൻഡോറിലേക്കുള്ള വിമാനം വൈകിട്ട് 7.55ന് ദുബായിൽനിന്നു പുറപ്പെട്ട് അർധ രാത്രി 12.30ന് ഇൻഡോറിലെത്തും. ആഴ്ചയിൽ 3 ദിവസമാണ് നേരിട്ടുള്ള വിമാനം സർവീസ് നടത്തുക. ജെറ്റ് എയർവേയ്സിന്റെ പിൻമാറ്റം മൂലം അധികമായി ലഭിച്ച 5000 സീറ്റുകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ്.

ദുബായിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർഇന്ത്യയുടെ പ്രതിദിന സർവീസ് ഇരട്ടിയാക്കിയിരുന്നു. ഡൽഹിയിലേക്ക് ദിവസേന 2 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്തുന്നത്. മുംബൈയിലേക്ക് ഒരു ഡ്രീംലൈനറും മറ്റൊന്ന് സാധാരണ വിമാനവും. കൊച്ചിയിലേക്കുള്ള ഡ്രീംലൈനർ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വേനൽ അവധിക്കാലത്തെ തിരക്കുമൂലം നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റു കിട്ടാതെ പ്രയാസപ്പെടുന്നവർക്ക് കണക്‌ഷൻ വിമാനത്തിൽ നാട്ടിലെത്താൻ ഇതിലൂടെ സാധിക്കും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement