ads

banner

Sunday, 14 July 2019

author photo

കൊൽക്കത്ത : മെട്രോ ട്രെയിനിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കൊൽത്തക്കയിലെ പാർക് സ്ട്രീറ്റ് സ്റ്റേഷനിലുണ്ടായ അപകടത്തിൽ സജൽ കുമാർ (56) എന്നായാളാണ് മരിച്ചത്.  വൈകിട്ട് 6.42ഓടെയായിരുന്നു സംഭവം.ട്രെയിൻ ഓടിത്തുടങ്ങുന്നതിനിടെ സജൽ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. തിരക്കു മൂലം മുഴുവനായും അകത്തേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. വാതിലിനിടയിൽ കൈകുടുങ്ങിപ്പോയതിനാൽ തിരികെ ഇറങ്ങാനും സാധിച്ചില്ല..ഓടിത്തുടങ്ങിയ ട്രെയിനിൽ കുറച്ചു നേരം തൂങ്ങിക്കിടന്ന സജലിന്റെ ശരീരം കുറച്ചകലെയായി ഒരു ടണലിൽ വച്ചാണ് താഴേക്ക് പതിച്ചത്.

സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മെട്രോ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ട്രെയിനിന്റെ വാതിലിന്‍റെ സെന്‍സർ പ്രവര്‍ത്തിക്കാത്തതടക്കം വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിലാകും പരിശോധന. അതേസമയം മെട്രോയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും സുരക്ഷാ ജോലികൾക്കായി നിയോഗിച്ചിരുന്നവർ മൊബൈൽ നോക്കി സമയം കളയുകയായിരുന്നുവെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.അപകടത്തിന്റെ പശ്ചാത്തലത്തിൽ മരിച്ചയാളുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത മമത, സജലിന്റെ കുടുംബത്തിലൊരാൾക്ക് ജോലി നൽകുമെന്നും വ്യക്തമാക്കി

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement