ads

banner

Saturday 4 January 2020

author photo

ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്കന്‍ സഖ്യസേന. വസ്തുത സഖ്യസേന, വടക്ക് ബാഗ്ദാദിലെ ക്യാംപ് താജിയില്‍ ഒരു തരത്തിലുള്ള വ്യോമാക്രമണവും സമീപ ദിവസങ്ങളില്‍ നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ സഖ്യസേനയുടെ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് ഇറാഖി മാധ്യമങ്ങള്‍ വ്യോമാക്രമണ വാര്‍ത്ത പുറത്തുവിട്ടത്. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചത്. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. 

പുലർച്ചെ 1.15 ഓടെയായിരുന്നു ആക്രമണം. ഇറാഖി പൗരസേനയില്‍പ്പെട്ട ആറുപേര്‍ ഈ ആക്രമണത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് പൗരസേനയ്ക്കെതിരെ എതിരെ വീണ്ടും ആക്രമണം നടത്തുമെന്ന സൂചനയാണ് അമേരിക്ക ഈ നീക്കത്തിലൂടെ നൽകുന്നത് എന്നാണ് വിവിധ മാധ്യമങ്ങള്‍ പറഞ്ഞത്. ഈ ആക്രമണത്തോടെ മേഖലയിൽ കലുഷിതമായ അന്തരീക്ഷമായിരിക്കും.

അതേസമയം അയ്യായിരം യുവ അമേരിക്കൻ സൈനികരാണ് ഇപ്പോൾ ഇറാഖിലുള്ളത്. മേഖലയിൽ മൂവായിരം പേരെ കൂടി വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അമേരിക്കൻ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി സമാധാനത്തിന് വേണ്ടി നടത്തിയ ആക്രമണമെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഇസ്രയേൽ അനുകൂലിച്ചപ്പോൾ മറ്റ് ലോകരാഷ്ട്രങ്ങൾ ഖാസിം സൊലൈമാനിയുടെ വധത്തിൽ അപലപിക്കുകയായിരുന്നു. അതേസമയം ആയത്തുള്ള അലി ഖുമൈനി ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ആക്രമണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement