ads

banner

Saturday 4 January 2020

author photo

പുതുച്ചേരി: സൂര്യൻ ഓംകാരം മന്ത്രിക്കുന്ന വീഡിയോ എന്ന തലക്കെട്ടിൽ നാസ റെക്കോർഡ് ചെയ്തതെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ച പുതുച്ചേരി ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ഏതാനും മണിക്കൂറുകള്‍കൊണ്ട് വൈറലായി. തുടർന്ന് മറ്റ് ട്വിറ്റർ ഹാൻഡിലുകൾ കിരൺ ബേദിയെ പരിഹസിച്ച് എത്തുകയായിരുന്നു.

ട്വീറ്റ് വൈറലായതോടെ ഫേസ്ബുക്കിലും കിരൺ ബേദിയുടെ ട്വീറ്റിൻ്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കാൻ തുടങ്ങി. ഇതോടെ പരിഹാസം രൂക്ഷമാവുകയായിരുന്നു. എന്തുകൊണ്ടാണ് ഐഎഎസുകാർ ഇങ്ങനെയെന്ന് ചിലർ ചോദിക്കുമ്പോൾ ടിപെ സെൻകുമാറുമായും കിരൺ ബേദിയെ ചിലർ താരതമ്യപ്പെടുത്തുന്നുണ്ട്. എഡിറ്റ് ചെയ്ത ഈ വീഡിയോയുടെ ഒറിജിനലും ആളുകൾ ട്വീറ്റിനു മറുപടിയായി പങ്കുവെക്കുന്നുണ്ട്. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന യഥാര്‍ത്ഥ ശബ്ദങ്ങളുടെ വീഡിയോയും പലരും പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് കിരൺ ബേദി. ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയായ ഇവർ 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു. 2007-ൽ ഡെൽഹി പോലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദി വാർത്തകളിൽ ഇടം നേടിയിരുന്നു. മാഗ്സസെ അവാർഡ് ജേതാവാണ്‌.

സൂര്യനിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിൻ്റെ നാസ പുറത്തുവിട്ട ശരിയായ വീഡിയോ:

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement