കർണാടക :സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി സമീപിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ടി. കുമാരസ്വാമി. നിയമസഭയില്‍ വിശ്വാസപ്രമേയ ചര്‍ച്ചയിലാണ് വെളിപ്പെടുത്തല്‍. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഉച്ചയ്ക്ക് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിലപാട് അംഗീകരിക്കില്ലന്നും കുമാരസ്വാമി സഭയിൽ പറഞ്ഞു. ഉച്ചക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു.
വിശ്വാസപ്രമേയ നടപടികള്‍ സഭയില്‍ തുടങ്ങിയതിനാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. രാവിലെ 11 ന് നിയമസഭ തുടങ്ങിയതോടെ വിശ്വാസപ്രമേയ ചര്‍ച്ച പുനരാരംഭിച്ചു.ഗവര്‍ണറുടെ നിര്‍ദേശത്തിലടക്കം വിശ്വാസവോട്ട് നടത്തിപ്പിനായി ഗവര്‍ണര്‍ വീണ്ടും നിയോപദേശം തേടി.
This post have 0 komentar
EmoticonEmoticon