ഉത്തര്‍പ്രദേശ് : സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് പ്രിയങ്കയെ തടഞ്ഞത്.
തുടര്‍ന്ന് പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
This post have 0 komentar
EmoticonEmoticon