ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും പരാജയം നേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇതിനുപുറമെ പാര്‍ട്ടി നേരിടുന്ന ഈ പ്രതിസന്ധിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്‍, മഹിളാ കോണ്‍ഗ്രസ് സേവാദള്‍ ഘടകങ്ങള്‍ എന്നിവയോട് അടക്കം ചെലവ് ചുരുക്കുവാന്‍ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു. സേവാദള്‍ ഓഫീസിന്റെ മാസവിഹിതം 50,000 രൂപ കുറച്ചിട്ടുണ്ട്. കൂടാതെ മാസം 2.5 ലക്ഷം രൂപയാണ് ഇത്തരത്തില്‍ നല്‍കിയിരുന്നത്. ഇതിന് പുറമെ ജീവനക്കാരുടെ ശമ്പളത്തില്‍ 5000 രൂപയുടെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്.
എഐസിസി ഓഫീസില്‍ മാത്രമായി 150 ജീവനക്കാരാണ്‌നിലവിലുള്ളത്. ഇവരില്‍ 110 പേരും സ്ഥിരം ജീവനക്കാരാണ് ഇവരില്‍ ആരുടേയും ശമ്പളം ഇതുവരേയും മുടങ്ങിയിട്ടില്ല. മറ്റ് സമൂഹികമാധ്യമ സെല്ലിലും ശമ്പളം കാര്യമായി മുടങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്ന് 20 പേര്‍ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു. നിലവില്‍ ഇപ്പോള്‍ ബാക്കിയുളളത് 35 പേരാണ് സെല്ലിലുള്ളത്. എന്നാല്‍ താല്‍കാലിക ജീവനക്കാരില്‍ പലരുടേയും കുടിശ്ശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ അവസ്ഥയും ഇതേ ആശങ്കയാണ് ഉയര്‍ത്തുന്നത്. കര്‍ണാടകത്തിലേയും ഗോവയിലെയും എംഎല്‍എമാരുടെ കൂറുമാറ്റവും പാര്‍ട്ടിയുടെ നിലനില്‍പ്പും കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിരിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon