കൊച്ചി : കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലയ്ക്കല്ല പോകുന്നതെന്ന് എല്‍ദോ എബ്രഹാം എംഎൽഎ.പൊലീസിന് വീഴ്ചയുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ സി.പി.ഐയ്ക്ക് മടിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് കാനം രാജേന്ദ്രന്‍ അടക്കമുളളവരാണന്നും എൽദോ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ ഇന്നലെ ഐ.ജി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിച്ചാര്‍ജിലാണ് എല്‍ദോക്ക് പരിക്കേറ്റത്. പ്രകോപനമില്ലാതെയാണ് പൊലീസ് നടപടിയുണ്ടായതെന്ന് എം.എല്‍.എ കലക്ടറെ അറിയിച്ചു. പരുക്കേറ്റവരുെട ചികില്‍സാ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തിയത്.
വൈപ്പിന്‍ ഗവ. കോളജിലെ എസ്.എഫ്.ഐ– എ.ഐ.വൈ.എഫ് സംഘര്‍ഷത്തില്‍ പക്ഷപാതപരമായ നിലപാടെടുത്ത ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സി.പി.ഐ മാര്‍ച്ച് നടത്തിയത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ.ലാല്‍ജിയടക്കമുള്ള പൊലീസുകാരും ചികില്‍സയിലാണ്.
HomeUnlabelledപൊലീസിന് വീഴ്ചയുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ സി.പി.ഐയ്ക്ക് മടിയില്ല:എല്‍ദോ എബ്രഹാം
Wednesday, 24 July 2019
Next article
പി എസ് സിയെ തകർക്കാൻ ശ്രമം നടക്കുന്നു: പിണറായി വിജയൻ
This post have 0 komentar
EmoticonEmoticon