ന്യൂഡല്‍ഹി: ഷാഹീൻ ബാഗ് മോഡലിൽ സ്‌ത്രീകളുടെ സമരം ജാഫറാബാദില്‍ തുടരുന്നു. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തെ തുടർന്ന് ജാഫറാബാദ്, ബാബര്‍പൂര്‍-മൗജ്പൂര്‍ മെട്രോ സ്റ്റേഷനുകള്‍ ഇന്നും തുറക്കില്ല. സ്ഥലത്ത് ഡല്‍ഹി പൊലീസും സി.ആര്‍.പി.എഫും ക്യാമ്പ് ചെയ്യുകയാണ്. മൗജ്പൂരില്‍ പൗരത്വ നിയമാനുകൂലികളും തമ്പടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമരക്കാര്‍ക്കുനേരെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ സി.എ.എ അനുകൂലികള്‍ അക്രമാസക്തരായി എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരം ഇനിയൊരു ഷാഹീന്‍ബാഗ് അനുവദിക്കില്ല എന്ന് പറഞ്ഞ് കപില്‍ മിശ്രയുടെ നേതൃത്വത്തിലാണ് ജനക്കൂട്ടെമത്തിയത്.
പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ ഇവര്‍ സമരക്കാര്‍ക്കു നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പരസ്പരം കല്ലേറ് ആരംഭിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ജാഫറാബാദ് മെട്രോ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ബാബര്‍പൂര്‍-മൗജ്പുര് മെട്രോ സ്റ്റേഷനടുത്തായിരുന്നു സംഘര്‍ഷം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon