ന്യൂഡൽഹി : ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവയടങ്ങുന്ന ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നതിനു പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് ഭീഷണി നേരിടാന്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും വാങ്ങാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. നാവികസേനയെയും തീരസംരക്ഷണ സേനയെയും കൂടുതല്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടി.6 മിസൈൽ വാഹിനി യുദ്ധകപ്പലുകളും 8 അതിവേഗ നിരീക്ഷണയാനങ്ങളും, ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് പദ്ധതി. ഏഴു കപ്പൽ നിർമാണ ശാലകളിൽ നിന്നു ഇതുമായി ബന്ധപ്പെട്ട് ടെൻഡർ ക്ഷണിച്ചു. സർക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള പദ്ധതിയുടെ ചെലവ് 150 ബില്യൺ രൂപയാണ്. ലാർസൺ ആൻഡ് ടൗബ്രോ, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് എന്നി സ്വകാര്യ കമ്പനികളിൽ നിന്നും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
കപ്പൽ നിർമാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിർദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാർ നൽകുക. നേവിയും കോസ്റ്റ്ഗാർഡുമായി ആലോചിച്ച ശേഷമായിരിക്കും ഏതു കമ്പനിക്കാണ് കരാർ നൽകുന്നതെന്നു തീരുമാനിക്കുക.കഴിഞ്ഞ നാലു വർഷത്തിനിടെ സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെവഴിച്ചതായി പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 91 കരാറുകൾ ഇന്ത്യൻ കമ്പനികളുമായും 58 കരാറുകൾ വിദേശ കമ്പനികളുമായും ആയിരുന്നു. സേനയ്ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ളതാണ് കരാറുകളെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon