ന്യൂഡൽഹി : ചന്ദ്രയാൻ-2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ചന്ദ്രയാൻ-2 പദ്ധതിക്കായുള്ള ശാസ്ത്രജ്ഞരുടെ പ്രയന്തം രാജ്യത്തിനാകെ പ്രചോദനമേകുന്നതാണെന്ന് രാഹുൽ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്തെത്തി.
നേരത്തെ, രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ശാസ്ത്രജ്ഞർ അസാമാന്യ ധൈര്യവും സമർപ്പണവും പ്രകടിപ്പിച്ചെന്നും ഐഎസ്ആർഒ രാജ്യത്തിന്റെ അഭിമാനമാണെന്നുമായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ് .രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ഇതുവരെ നാം കൈവരിച്ചത് വലിയ നേട്ടമാണെന്നും ഇതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
This post have 0 komentar
EmoticonEmoticon