തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ കണ്ടെടുത്ത പരീക്ഷ പേപ്പറിലും സീലിലും അന്വേഷണം തുടരുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ.സർക്കാർ കോളേജിലെ ക്രമക്കേടുകളും അക്രമങ്ങളിലും അവിടുത്തെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് സർവകലാശാലയ്ക്ക് പരിമിതിയുണ്ടെന്ന് കേരള വി സി വി.പി.മഹാദേവൻ പിള്ള.
പരീക്ഷ പേപ്പർ സൂക്ഷിക്കേണ്ട ചുമതല അതാത് സെന്ററുകൾക്കും പ്രിൻസിപ്പൽമാർക്കുമാണ്.ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പർ കണ്ടെടുത്ത സാഹചര്യത്തിൽ മുഴുവൻ സ്റ്റോക്കും പുനപരിശോധിക്കും.സർവകലാശാലയിൽ നിന്ന് സീൽ നഷ്ടപ്പെട്ടിട്ടിലും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സീൽ വ്യാജമായിരിക്കുമെന്നും വി സി പറഞ്ഞു.
This post have 0 komentar
EmoticonEmoticon