ഏറെ പ്രേക്ഷക പ്രശംസ നേടിയ ജൂണിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന ഫൈനല്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി. സൈക്കിളെടുത്ത് ഗ്രാമത്തിലൂടെ ‘പറക്കുന്ന’ രജിഷയും പത്രമിടുന്ന കൂട്ടുക്കാരനുമാണ് ഗാനത്തിന് പശ്ചാത്തലമായി മനോഹരമായി പകര്‍ത്തിയിട്ടുള്ളത്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നവാഗതനായ പി.ആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം കൈലാസ് മേനോൻ. ചിത്രത്തിലെ മലയാള നടി പ്രിയ വാര്യരുടെ ഗാനാലാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
This post have 0 komentar
EmoticonEmoticon