തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് അക്രമവുമായി ബന്ധപ്പെട്ട് ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. യൂണിറ്റ് കമ്മിറ്റി അംഗം നേമം സ്വദേശി ഇജാബാണ് കസ്റ്റഡിയിലായിരിക്കുന്നത്. കേസില്‍ പ്രതികളായ കണ്ടാലറിയുന്ന 30 പേരില്‍ ഒരാളാണ് പിടിയിലായിരിക്കുന്നത്. അതേസമയം വിദ്യാര്‍ഥിയെ കുത്തിയവരെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടുമില്ല.
അഖില്‍ ഉള്‍പ്പെടെയുള്ള സംഘം കാന്റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിറ്റേന്ന് ഇവരെ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയും അഖിലിനെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ യൂനിവേഴ്‌സിറ്റ് കോളജ് യൂനിറ്റ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ്. പ്രതിപ്പട്ടികയിലുള്ള പ്രവര്‍ത്തകരെ സംഘടനയില്‍നിന്ന് പുറത്താക്കിയിട്ടുമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon