തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ മഹാപ്രളയ സമയത്ത് കേരത്തിന് സഹായഹസ്തവുമായി എത്തിയവരാണ് വ്യോമസേനാംഗങ്ങള്‍. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം സാധ്യമായത് വ്യോമസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്. പ്രളയരക്ഷാപ്രവർത്തന് ചെലവായ തുക വ്യോമസേന ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി നാലുദിവസം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടതിന്‍റെ ചെലവായി നൂറ്റിപ്പതിമൂന്ന് കോടി അറുപത്തൊമ്പത് ലക്ഷത്തിമുപ്പത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊമ്പത് രൂപ നല്‍കണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച കത്ത് ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ. തുക അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ളതാണ് ട്വീറ്റ്. വളരെ ചെറിയ സഹായം ചെയ്തു, വിദേശസഹായം കൈപ്പറ്റുന്നത് തടഞ്ഞു. എന്നിട്ടും ഈ തുക തിരികെ ആവശ്യപ്പെട്ടത് ശരിയായില്ലെന്നാണ് തരൂരിന്റെ ട്വീറ്റ്
തുക അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ഇത്രയും വലിയ തുക കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് കത്തിൽ പറയുന്നു. 2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും കേരളത്തിന് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ ഈ തുക കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും കത്തിൽ പറയുന്നുണ്ട്.
This post have 0 komentar
EmoticonEmoticon