തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ‌് പരിഗണിക്കുന്നതില്‍ നിന്ന് തൊടുപുഴ മുട്ടം മുന്‍സിഫ് പിന്മാറി. ബിന്ദു മേരി ഫെര്‍ണാണ്ടസാണ് പിന്മാറിയത് . ജോസ് കെ മാണി എംപിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തത‌് മുന്‍സിഫ‌് ബിന്ദു മേരി ഫെര്‍ണാണ്ടസായിരുന്നു.
ഈ ഉത്തരവ‌് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ‌് കെ മാണി വിഭാഗം നല്‍കിയ ഹര്‍ജിയും ഈ മുന്‍സിഫിന്റെ മുന്നിലാണ‌് എത്തിയത‌്. സ്റ്റേ തുടരുന്ന സാഹചര്യത്തില്‍ ജഡ്ജി പിന്മാറിയത് ജോസഫ് വിഭാഗത്തിന് അനുഗ്രഹമാണ്. കേസില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
ഈ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജില്ലാ ജഡ്ജിക്ക് കത്ത് നല്‍കിയതായി മുന്‍സിഫ‌് അറിയിക്കുകയായിരുന്നു. കേസ‌് ഇനി ഏത് കോടതിയില്‍ പരിഗണിക്കണമെന്ന‌് ജില്ലാ ജഡ്ജി തീരുമാനിക്കും.
This post have 0 komentar
EmoticonEmoticon