ജയ്പുർ: കേസന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ജനക്കൂത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ അബ്ദുൾ ഗനിയാണ് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് സംഭവം. ഇവിടെ ഹമേല കി ബേര്‍ ഗ്രാമത്തിൽ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഗനി. അന്വേഷണത്തിന് ശേഷം തന്റെ ബൈക്കിൽ മടങ്ങുകയായിരുന്ന ഇയാളെ നാലഞ്ചു പേർ ചേര്‍ന്ന് തടഞ്ഞു നിർത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. കമ്പുകൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിൽ പരിക്കേറ്റ ഗനിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നൽകും.അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon