ads

banner

Monday, 8 July 2019

author photo

ബെംഗളൂരു : സർക്കാരിൽ ഭീഷണി രൂക്ഷമാക്കി മന്ത്രിസഭയിൽനിന്ന് സ്വതന്ത്ര എംഎൽഎ എച്ച്. നാഗേഷ് രാജിനൽകി. കോൺഗ്രസ് – ജെഡിഎസ് സർക്കാരിനുള്ള പിന്തുണയും അദ്ദേഹം പിൻവലിച്ചു. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്നും നാഗേഷ് വ്യക്തമാക്കി. ഗവർണർക്കു നൽകിയ കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടേയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിന്റെ ഇടയ്ക്കാണ് സംഭവം.

അതിനിടെ, കർണാടകയിൽ ബിജെപി സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുകയാണെന്ന് ലോക്സഭയിൽ കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. ചോദ്യോത്തരവേള കഴിഞ്ഞ് പ്രശ്നം ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചു. പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിക്കുകയാണ്.

മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സ്വകാര്യ സന്ദർശനത്തിനുശേഷം ഇന്നലെ യുഎസിൽനിന്ന് തിരിച്ചെത്തിയിരുന്നു. ഇതിനുപിന്നാലെ നിലവിലെ പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വിമത എംഎൽഎമാരെ മന്ത്രിയാക്കി കൊണ്ടുള്ള പരിഹാരത്തിനാണ് ശ്രമം. ഇതിനായി ആവശ്യമെങ്കിൽ മന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് കോൺഗ്രസ് എംഎൽഎമാരും അറിയിച്ചിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement