അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ജൂണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ് എത്തുന്നു. ജനമൈത്രി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തിരക്കഥാകൃത്തായ ജോൺ മന്ത്രിക്കൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള എന്റർടെയ്നറാണ്.ഇന്ദ്രന്‍സ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സാബുമോന്‍, വിജയ് ബാബു, കലാഭവന്‍ പ്രജോദ്, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്.സംഗീതം ഷാന്‍ റഹ്മാന്‍.ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ടാണ് കഥ പറയുന്നത്. സിനിമയിലെ രസകരങ്ങളായ ചില രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയിലർ മികച്ച അഭിപ്രായം നേടികഴിഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon