ads

banner

Monday, 3 June 2019

author photo


കൊച്ചി : കടുത്ത പനിമൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ യുവാവിന് നിപയാണെന്ന സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗലക്ഷണങ്ങളിൽ ചിലത് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന ഫലം ഇന്ന് ലഭിക്കും. രോഗലക്ഷണങ്ങളുള്ളവർ ഉടൻ ചികിൽസ തേടണമെന്നും മന്ത്രി നിർദേശിച്ചു. സംഭവത്തിൽ അനാവശ്യമായി ഭയപ്പെടേണ്ടതില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാർ കൊച്ചിയിലെത്തും. നിപ ബാധിതരെ ചികിൽസിച്ച് പരിചയമുള്ളവരാണ് എത്തുക. മുൻ ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്റെ ഉപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേർന്നു. രോഗി തൃശൂരിൽ താമസിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കൊച്ചിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറി യോഗം വിളിച്ചു. കലക്ടറും പങ്കെടുക്കും. മുൻ കരുതലായി കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡ് തുറക്കും. രോഗിയുടെ സ്വദേശമായ വടക്കൻ പറവൂരിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച്  യുവാവ് തൊടുപുഴയിൽ നിന്ന് എത്തിയപ്പോൾ മുതൽ പനിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. അതിനാൽ തൊടുപുഴ കേന്ദ്രീകരിച്ച് പരിശോധന നടക്കുകയാണ്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ സ്ഥിതിഗതികൾ  തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ചർച്ചചെയ്തു . ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രി എറണാകുളത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട് .

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement