കശ്‍മീര്‍: ജമ്മു കശ്മീരിലെ രജൗരിയിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെപ്പിൽ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവച്ചതോടെ സൈന്യവും തിരിച്ചടിച്ചു .അതേസമയം ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷികം കണക്കിലെടുത്ത് താഴ്‍വരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഇന്‍റര്‍നെറ്റ് ബന്ധങ്ങളും താൽക്കാലികമായി നിർത്തിവച്ചു. വിഘടനവാദികൾ ഇന്ന് കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ സേനകൾക്ക് ജാഗ്രത നിർദ്ദശം നൽകിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon