അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ബി.ജെ.പിക്കു മാത്രമേ സാധിക്കൂ എന്ന കാര്യത്തിൽ സംശയമേ വേണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ രാമക്ഷേത്രം എന്ന് നിലവിൽ വന്നാലും അത് ബി.ജെ.പി നിർമിച്ചതായിരിക്കും. മറ്റൊരു പാർട്ടിക്കും രാമക്ഷേത്രം നിർമിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമന്റെയും കൃഷ്ണന്റെയും നിലനിൽപ്പിനെ നിഷേധിക്കുന്നവരാണ് കോൺഗ്രസുകാരെന്നും അവർ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും യോഗി പറഞ്ഞു. പൂണൂൽ ധരിച്ചവർ അത് വോട്ടിനു വേണ്ടിയാണ് ധരിച്ചതെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് യോഗി ആരോപിച്ചു.
ആരാണോ രാമക്ഷേത്രം നിർമിക്കുന്നത് അവരെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുമെന്ന് പരിപാടിയിൽ പെങ്കടുത്ത യുവാക്കളിൽ നിന്ന് മുദ്രാവാക്യം ഉയർന്നതോടെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon