തിരുവനന്തപുരം :ജോലിചെയ്യാതെ സംഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇടതനുകൂല സെക്രട്ടറിയേറ്റ് സർക്കാർ ജീവനക്കാർക്ക് ഒത്താശ.എ.കെ.ജി ഹാളില്‍ നടക്കുന്ന കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്റെ മൂന്നുദിവസത്തെ സമ്മേളനത്തില്‍ ശമ്പളത്തോടെ പങ്കെടുക്കാന്‍; അവസരമൊരുക്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. സമ്മേളനം ഉദ്ഘാടനം ചെയ്തത്; മുഖ്യമന്ത്രി പിണറായി വിജയനും.
'ഓരോ ഫയലില്‍ ഉറങ്ങുന്നതും ഓരോ ജീവിതങ്ങളാണ്. ഓണക്കാലത്ത് ജോലിസമയത്ത് പൂക്കളമിടാൻ പോലും പോകരുത്' സര്‍ക്കാര്‍ ജീവനക്കാരോടായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞവാക്കുകളാണിത് . എ കെ ജി ഹാളിൽ ഇന്നലെ ആരംഭിച്ച സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ സെക്രട്ടറിയേറ്റിലെ കസേരയിലിരിക്കേണ്ട മൂവായിരത്തോളം ജീവനക്കാർ ഹാളിലുണ്ടായിരുന്നു. ജോലിസമയത്ത് ചായപോലും കുടിക്കാന്‍ പോകരുതെന്ന് പറഞ്ഞ; മുഖ്യമന്ത്രിയെ; ധിക്കരിച്ചു വന്നവരല്ല ഇവരാരും . ജോലി ചെയ്യാതെ ശമ്പളം വാങ്ങി സംഘടന സമ്മേനത്തിൽ പങ്കെടുക്കാൻ പ്രത്യേക ഉത്തരവാണ് ജീവനക്കാർക്കു വേണ്ടി; സർക്കാർ ഇറക്കിയത്.
സർവീസ് സംഘടനകൾക്ക് കീഴ്പെടില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി തന്നെയാണ് പ്രവർത്തി ദിവസം സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഇടതു സർവീസ് സംഘടനയുടെ ആവശ്യം അംഗീകരിച്ചത് . മൂന്ന് ദിവസം പണിയെടുക്കാതെ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയുള്ള ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ .രാവിലെ 10 മുതൽ നാലര വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ജോലിക്ക് തടസം വരരുതെന്ന വിചിത്രനിർദേശവും ഉത്തരവില്‍ കാണാം.
HomeUnlabelledപറഞ്ഞത് വെറുംവാക്ക് ; സർക്കാർ ഒത്താശയോടെ ജീവനക്കാർ സെക്രട്ടറിയേറ്റ് എംപ്ലോയീസ് സമ്മേളനത്തില്‍
Thursday, 18 July 2019
Next article
ശരവണഭവന് ഉടമ രാജഗോപാല്‍ അന്തരിച്ചു
This post have 0 komentar
EmoticonEmoticon