തിരുവനന്തപുരം :യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളുടെ പരീക്ഷ സെന്റർ മാറ്റം ഇന്ന് ചേരുന്ന പി എസ് സി യോഗം ചർച്ച ചെയ്‌തേക്കും.കാസർഗോഡ് ജില്ലയിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ശിവരഞ്ജിതും നസീമും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ കേന്ദ്രം അനുവദിച്ചത് വിവാദം ആയിരുന്നു.സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് ഇരുപത്തിയെട്ടാം റാങ്കുമാണ്.പി എസ് സി യുടെ നിഷ്പക്ഷത ചോദ്യം ചെയ്‌തുകൊണ്ട് ബിജെപി യും കോൺഗ്രസും രംഗത്തെത്തിയിരുന്നു.സമൂഹ മാധ്യമങ്ങളിലും വലിയ വിമർശനമാണ് പരീക്ഷയെ കുറിച്ച് ഉയരുന്നതിനാൽ പി എസ് സി വിശദീകരണം നൽകിയേക്കും.
https://ift.tt/2wVDrVvMonday, 15 July 2019
Next article
കർണാടക നാടകം ;കോൺഗ്രസിന്റെ അവസാന ശ്രമവും പാളുന്നു
Previous article
യൂണിവേഴ്സിറ്റി സംഘർഷം ;മുഖ്യപ്രതികൾ പോലീസ് പിടിയിൽ
This post have 0 komentar
EmoticonEmoticon