തൃശൂര്‍: പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. പഴയന്നൂര്‍ കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്പിലാണ് സംഭവം. വീട്ടില്‍ സഹോദരിയും പെണ്‍കുട്ടിയും മാത്രമുള്ളപ്പോഴാണ് ആക്രമണം നടത്തിയത്. കൃത്യമായി പ്ലാന്‍ചെയ്താണ് പ്രതി വീട്ടില്‍ അതിക്രമിച്ച്കയറി പെണ്‍കുട്ടിയെകടന്നാക്രമിച്ചത്.
പെണ്‍കുട്ടി ഒഴിഞ്ഞുമാറിയെങ്കിലും തോളിലും കൈവിരലിനും പരിക്കേറ്റു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചെറുകര മേപ്പാടത്തുപറമ്പ് ശരത്കുമാറിന്റെ (22) പേരില്‍ പഴയന്നൂര്‍ പോലീസ് കേസെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon