മാഞ്ചസ്റ്റർ : ഇന്ത്യ - ന്യുസീലൻഡ് മത്സരവേദിയായ മാഞ്ചസ്റ്ററിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നലെ വൈകിട്ടും രാത്രിയിലും പ്രദേശത്ത് മഴ പെയ്തിരുന്നു. മഴ മൂലം ഇന്ന് മത്സരം പൂർത്തായാക്കാനായില്ലെങ്കിൽ റിസർവ് ദിനമായ നാളെ കളി തുടരും. നാളെയും കളി മുടങ്ങിയാലോ? ഒരു ഇടവേളക്ക ശേഷം ഇന്ത്യയുടെ മത്സരത്തിന് ഭീഷണിയായി വീണ്ടും മഴ എത്തിയിര്കുകയാണ്. മത്സരവേദിയായ മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ടും രാത്രിയിലും മഴ പെയ്തിരുന്നു. ഇന്നും ഇടവിട്ട് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവാസഥ പ്രവചനം. എങ്കിലും പൂർണമായി മത്സരം മഴ മുടക്കാൻ സാധ്യത കുറവാണ്. എന്നാൽ സൂര്യൻ ഇന്ന് പുറത്തുവരുന്നത് വിരളമായാകും. ലീഗ് ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി സെമി ഫൈനലുകൾക്കും ഫൈനലിനും റിസർവ് ദിനങ്ങളുണ്ട്. അതായത് ഇന്ന് ഏതെങ്കിലും കാരണവശാൽ മത്സരം പൂർത്തിയാക്കാനാരാതെ വന്നാൽ നാളെ ഇതേ വേദിയിൽ കളി തുടരും. ഓവറുകൾ വെട്ടിച്ചുരുക്കിപ്പോലും ഇന്ന് മത്സരം നടത്താനായില്ലെങ്കിൽ മാത്രമേ നാളേക്ക് നീട്ടൂ. ഇരു ടീമിനും ചുരുങ്ങിയത് 20 ഓവർ കളിക്കാനായാൽ ഇന്ന് തന്നെ പൂർത്തിയാക്കും. അതിനുമായില്ലെങ്കിൽ മാത്രം നാളെ കളി തുടരും. അങ്ങനെ വന്നാൽ പുതിയ മത്സരമാകില്ല, ഇന്ന് കളിച്ചതിന്റെ ബാക്കിയാകും നാളെ കളിക്കുക. ഇന്നത്തേതിനേക്കാൾ കൂടുതൽ മഴ നാളെ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഇന്നും നാളെയും മഴ വില്ലാനായാൽ ലീഗ് ഘട്ടത്തിൽ മുന്നിലെത്തിയ ടീമാകും ഫൈനലിലേക്ക് കടക്കുക. അപ്പോൾ ലീഗ് ഘട്ടത്തിൽ ഒന്നാമൻമാരായ ഇന്ത്യക്ക് കലാശപ്പോരാട്ടത്തിലേക്ക് മുന്നേറാം. ഫൈനലിലും മഴയെത്തിയാൽ ട്രോഫി പങ്ക് വക്കും. ലോകകപ്പ് ചരിത്രത്തിൽ ഇതിന് മുമ്പ് ഇന്ത്യയുടെ രണ്ട് മത്സരമേ മഴ മൂലം ഉപേക്ഷിച്ചിട്ടുള്ളൂ. ഈ ലോകകപ്പിൽ ന്യുസീലൻഡിനെതിരായ ലീഗ് മത്സരമാണ് അതിലൊന്ന്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon