തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ആറു പ്രതികളെയും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത വ്യാജ സീലും പരീക്ഷ പേപ്പറിലും കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.പ്രോ വൈസ് ചാൻസലർക്കും പരീക്ഷ കൺട്രോളർക്കുമാണ് അന്വേഷണ ചുമതല.
ശിവരഞ്ജിത്തിന്റെ സ്പോർട്സ് സർട്ടിഫിക്കറ്റും വ്യാജമെന്ന് സംശയം ഉയർന്നിരുന്നു.ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും സീൽ പതിപ്പിച്ച രേഖകളും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു.സർട്ടിഫിക്കറ്റിന്റെ ആധികാരതികത പരിശോധിക്കാൻ പോലീസ് അന്വേഷണ ശ്രമം തുടങ്ങി.
Monday, 15 July 2019
Next article
നെഞ്ചിടിപ്പിന് ഒടുവിൽ ഇംഗ്ലണ്ട് കപ്പുയർത്തി
Previous article
കർണാടക നാടകം ;കോൺഗ്രസിന്റെ അവസാന ശ്രമവും പാളുന്നു
This post have 0 komentar
EmoticonEmoticon