ലണ്ടൻ :ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായി ലോര്‍ഡ്‌സിലെ അവസാന മണിക്കൂര്‍. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ കലാശപ്പോരിന്‍റെ മൂര്‍ച്ചകൂടി. ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആദ്യ കപ്പുയര്‍ത്തിയപ്പോള്‍ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തിന് അത് ആഹ്‌ളാദ നിമിഷമായി.
സൂപ്പർ ഓവർ സമനിലയിലായതിനെ തുടർന്ന് ചട്ടമനുസരിച്ച് മത്സരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ചാംപ്യന്മാരായി.15 റൺസ് വീതമാണ് ഇരു ടീമും സൂപ്പർ ഓവറിൽ നേടിയത്.ഇരു ടീമുകളും 50 ഓവറിൽ 241 റൺസ് വീതം നേടി ടൈയിൽ പിരിഞ്ഞതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടി വന്നത്.
Monday, 15 July 2019
Next article
2023 ലോകകപ്പ് ;ഇന്ത്യ വേദിയാകും
Previous article
യൂണിവേഴ്സിറ്റി സംഘർഷം ; ആറു പ്രതികൾക്കും സസ്പെൻഷൻ
This post have 0 komentar
EmoticonEmoticon