പാലക്കാട് : ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാലക്കാട് ജില്ലാ ജയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാണ് അദ്ദേഹം ഇങ്ങനെ സംസാരിച്ചത്.സംസ്ഥാനത്തെ ജയിലുകൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതികൾ ജയിലിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്നും ജയിലിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുറ്റവാളികൾക്ക് തിരുത്തലുകൾ ഉണ്ടാകാനുള്ള അവസരം നൽകണമെന്നും തടവുകാർക്ക് മാനസിക സമീപനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.ജയിൽ ഉദ്യോഗസ്ഥാർ ശിക്ഷ നൽകുന്നവരല്ല.ജയിൽ ഉദ്യോഗസ്ഥവരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണമെന്നും അവർ സാംസ്‌കാരികമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .തടവുകാർക്ക് ജയിൽ ഉദ്യോഗസ്ഥർ മാതൃകയാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
എല്ലാ ജയിലുകളിലും സിസിറ്റിവി സ്ഥാപിക്കുമെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർ സർക്കാരിൽ നിന്ന് ഒരു ദയയും പ്രതീഷിക്കരുത്.മനുഷ്യവകാശത്തിന്റെ പേരിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tuesday, 9 July 2019
Next article
കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു
Previous article
ഡോ. ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്
This post have 0 komentar
EmoticonEmoticon