സുൽത്താൻ ബത്തേരി : വയനാട് കലക്ടറേറ്റിലേക്കുള്ള കെഎസ്യു മാർച്ചിലും സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ബാരിക്കേഡുകൾക്ക് മുകളിൽ കയറിനിന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. കലക്ട്രറ്റിലേക്ക് കടക്കുന്നതിൽ നിന്ന് പ്രവർത്തകരെ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. സ്കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തം. വിവിധ സംഘടനകള്‍ പ്രകടനങ്ങളുമായി രംഗത്തെത്തി. വയനാട് കലക്ടറേറ്റിലേക്ക് എസ്എഫ്ഐക്കാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കലക്ടറേറ്റിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകരെത്തിയത്. കലക്ടറേറ്റിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറിതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എന്നാല്‍ എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാരെ എസ്എഫ്ഐക്കാര്‍ നേരിട്ടു. പൊലീസിന്റെ നിയന്ത്രണം നഷ്ടമായപ്പോള്‍ പ്രവര്‍ത്തകരെല്ലാവരും കലക്ടറേറ്റിനുള്ളില്‍ പ്രവേശിച്ചു.
തൊട്ടുപുറകെ എംഎസ്എഫ് പ്രവര്ത്തകരും കലക്ടറേറ്റിലേക്കെത്തി. വളപ്പിനുവെളിയില്‍ പ്രവര‍്ത്തകരെ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ മാർച്ച് പൊതുവെ ശാന്തമായിരുന്നു. അതിനിടെ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ തൃശൂര‍് പുതുക്കാടുള്ള ഓഫിസിലെക്ക് ബിജെപിപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
This post have 0 komentar
EmoticonEmoticon