ads

banner

Sunday, 6 January 2019

author photo

കൊച്ചി: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നു കയറ്റത്തെ ശക്തമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ നടന്‍ സത്യരാജ്. ജനങ്ങളെ സേവിക്കുക എന്നത് ഇവരുടെ ലക്ഷ്യമല്ലെന്നും മറിച്ച് മുഖ്യമന്ത്രി ആവുകയാണ് എല്ലാവരുടെയും ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ ആദര്‍ശ ധീരനായ ഒരു നേതാവാണ്. അദ്ദേഹത്തെപ്പോലുള്ളവര്‍ തമിഴ്‌നാട്ടിലും ഉണ്ട്. അങ്ങനെയുള്ളവരായിരിക്കണം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവരേണ്ടതെന്നും സത്യരാജ് അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിലും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നു പറഞ്ഞ സത്യരാജ് തൊണ്ണൂറ്റിയഞ്ചുവയസുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാരൊക്കെ സിനിമാക്കാെരക്കാള്‍ വലിയവരാണെന്നും അഭിപ്രായപ്പെട്ടു.

നടന്‍ കമലഹാസന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചു ചോദിച്ചപ്പോഴാണ്. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള തന്റെ എതിര്‍പ്പ് സത്യരാജ് വ്യക്തമാക്കിയത്. ഇനി ഒരു സിനിമാ നടന്‍ തമിഴ് നാടിന്റെ മുഖ്യമന്ത്രി ആവില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പോടെ മനസ്സിലാകുമെന്നും സത്യരാജ് പറഞ്ഞു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement