ads

banner

Wednesday, 23 January 2019

author photo

ല​ക്നോ: ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. 2014 ലോകസഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ബി​ജെ​പി ത​ങ്ങ​ള്‍​ക്ക​നു​കൂ​ല​മാ​യി വ്യാ​പ​ക ക്ര​മ​ക്കേ​ടു വ​രു​ത്തി​യെ​ന്ന ഹാക്കാറുടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

രാ​ജ്യ​ത്തി​ന്‍റെ താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി ഇ​വി​എം നി​രോ​ധി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച്‌ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍. ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നുവെന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് ബാ​ല​റ്റ് പേ​പ്പ​ര്‍ ത​ന്നെ​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​വി​എ​മ്മു​ക​ള്‍ ഹാ​ക്ക് ചെ​യ്യാ​നാ​കു​മെ​ന്നും 2014 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വി​എ​മ്മു​ക​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്നും അ​മേ​രി​ക്ക​ന്‍ ഹാ​ക്ക​റാ​യ സ​യി​ദ് ഷു​ജ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. 

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ന​ട​ന്ന ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് ഗോ​പി​നാ​ഥ് മു​ണ്ടെ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഷു​ജ പ​റ​ഞ്ഞു.

അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപി ഹാക്ക് ചെയ്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡല്‍ഹി പൊലീസിന് പരാതി കൈമാറി. ഹാക്കർ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും സയ്യിദ് ഷൂജയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം. 

ആരോപണമുന്നയിക്കുകയല്ലാതെ എങ്ങനെയാണ് ഇവിഎമ്മുകളിൽ തിരിമറി നടത്തുന്നതെന്ന ഒരു തെളിവോ വീഡിയോയോ ഹാക്ക‍ർ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement