തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കപ്പെട്ട താത്കാലിക കണ്ടക്ടർമാർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നും ശയനപ്രദക്ഷിണ സമരം തുടരും.
കൂടുതൽ രാഷ്ട്രീയ നേതാക്കൾ ഇന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുമെന്നാണ് സൂചന. 25നാണ് നിയമസഭയിലേക്ക് മാർച്ച് നടത്തുന്നത്.
അതേസമയം പെൻഷൻ അനുവദിക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരനായിരിക്കെയുളള സേവന കാലാവധിയും കണക്കിലെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon